ഒരു website ഇല്ലെങ്കിൽ കൂടെയും Facebook Page ഉണ്ടായിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ ബിസിനസ് സംബന്ധമായ Videos, Photos എന്നിവ പ്രദർശിപ്പിക്കുവാനും നിങ്ങളുടെ ബിസിനസ്സിന്റെ പ്രത്യേകതകളും മറ്റു വിവരങ്ങളും Facebook Page-ൽ നൽകാവുന്നതാണ്. ഇതിനെല്ലാം പുറമേ നിങ്ങളുടെ കസ്റ്റമേഴ്സിന് നിങ്ങളുമായി നേരിട്ട് സംവദിക്കുവാനുള്ള ഒരു മാർഗ്ഗവുമാണ് Facebook Page.

നിങ്ങളുടെ ബിസിനസ് ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ Facebook ഉപയോഗിച്ച് മാർക്കറ്റ് ചെയ്യാൻ കഴിയും. അതിനു ആദ്യം വേണ്ടത് നിങ്ങളുടെ ബിസിനെസ്സിനായി ഒരു Facebook Page നിർമ്മിക്കുക എന്നതാണ്.

ഒരു വ്യക്തി അദ്ദേഹത്തിന്റെ സ്വകാര്യ ഉപയോഗത്തിനായി ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ലഭിക്കുന്നത് Facebook Profile ആണ്. Facebook Profile എന്നത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. Profile ഉപയോഗിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവരങ്ങൾ, photos, videos എന്നിവ പ്രദര്ശിപ്പിക്കുവാൻ സാധിക്കും. മറ്റൊരു സവിശേഷത Profile ഉപയോഗിച്ച് Friends-നെ Add ചെയ്യാനും Friends-list ഉണ്ടാക്കുവാനും സാധിക്കും.

ഒരു Facebook Page എപ്പോളും മുകളിൽ പറഞ്ഞിരിക്കുന്നത് പോലെയുള്ള ഒരു Facebook Profile-മായി Connected ആയിരിക്കും. ഒരു Facebook Profile-ൽ നിന്ന് കൊണ്ട് മാത്രമേ ഒരു Facebook Page  create ചെയ്യുവാൻ സാധിക്കുകയുള്ളു. അത് നമുക്ക് എങ്ങനെ എന്ന് നോക്കാം.

Click Create button on Facebook profile
Click Create button on Facebook profile.

ഏതെങ്കിലും ഒരു കമ്പ്യൂട്ടറിൽ നിന്നും നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലിലേക്കു ലോഗിൻ ചെയ്യുക. മുകളിൽ കാണുന്ന ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന Ceate ബട്ടണിൽ ക്ലിക്ക് ചെയ്യുക.

അപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞുവരുന്ന ഓപ്ഷൻസിൽ നിന്നും Page എന്നത് തിരഞ്ഞെടുക്കുക.

You are creating the Facebook page for your business
Select Business or brand option and click Get Started button.

നിങ്ങൾ Create ചെയ്യാൻ ഉദ്ദേശിക്കുന്ന ഫേസ്ബുക് പേജ് എന്ത് തരം വിവരങ്ങൾ ഉള്കൊള്ളുന്നതിനു വേണ്ടിയാണെന്ന് തിരഞ്ഞെടുക്കുക. മുകളിൽ കാണുന്നതുപോലെ നാം ഇപ്പോൾ Business ആണ് തിരഞ്ഞെടുക്കുന്നത്. Business or brand എന്നതിന് താഴെയായി കൊടുത്തിരിക്കുന്ന Get Started ബട്ടൺ ക്ലിക്ക് ചെയ്യുക.

Enter the Facebook page name
Enter the Facebook Page name.

നിങ്ങളുടെ ഫേസ്ബുക് പേജിന്റെ പേര് എന്റർ ചെയ്യുക.

Select the Category of your business for which the Facebook page is created
Select the Category of your business for which the Facebook page is being created.

നിങ്ങളുടെ ബിസിനസ് കാറ്റഗറി തിരഞ്ഞെടുക്കുക.

Click Continue button to create your Facebook page
Click Continue button to create your Facebook page.

അടുത്ത ഘട്ടത്തിലേയ്ക് കടക്കുവാൻ Continue ബട്ടൺ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഫേസ്ബുക് പേജിനു ഒരു Profile Picture-ഉം Cover Photo-ഉം Add ചെയ്യേണ്ടതുണ്ട്. Profile Picture ആയി നിങ്ങളുടെ ബിസിനസ്സിന്റെ Logo ഉപയോഗിക്കാവുന്നതാണ്.

Logo-ഉം  Cover Photo-ഉം നമുക്ക് Canva എന്ന tool ഉപയോഗിച്ച് ഡിസൈൻ ചെയ്യാൻ സാധിക്കും. നാം ഇപ്പോൾ Canva-യുടെ ഫ്രീ വേർഷൻ ആണ് ഉപയോഗിക്കാൻ പോകുന്നത്. ഫ്രീ വേർഷനിൽ തന്നെ വളരെയേറെ Options ലഭ്യമാണ്.

www.canva.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ആദ്യമായി വെബ്സൈറ്റ് സന്ദർശിക്കുന്നവർ Sign Up ചെയ്യുക. വീണ്ടും സന്ദർശിക്കുന്നവർ Login ചെയ്യുക.

Sign Up ചെയ്യുമ്പോൾ ഒരു വെൽക്കം പോപ്പ് അപ്പ് വിന്ഡോ കാണുവാൻ സാധിക്കും.

Select small business option in Canva
Select small business option in Canva.

നാം ഇവിടെ സ്മാൾ ബിസിനസ് ഓപ്ഷൻ സ്ഥിരഞ്ഞെടുക്കുന്നു.

Click Maybe later link in Canva
Click Maybe later link.

അടുത്തതായി കാണുന്ന Pop Up-ൽ Maybe later ലിങ്ക് ക്ലിക്ക് ചെയ്യുക.

Click Skip link in Canva to go to next page
Click Skip link in Canva to go to next page.

അടുത്തതായി കാണുന്ന Pop Up-ൽ Skip ലിങ്ക് ക്ലിക്ക് ചെയ്യുക.

Search for Logo in Canva
Search for Logo in Canva.

Search Field-ൽ ‘Logo’ എന്നോ നിങ്ങളുടെ ബിസിനസ് ക്യാറ്റഗറിയോ എന്റർ ചെയ്യുക. നാം ഇവിടെ ഉദാഹരണത്തിനായി ‘Fashion logo’ എന്ന് സെർച്ച് ചെയ്യുന്നു. അപ്പോൾ ഫാഷൻ അനുബന്ധമായ Logo templates നമുക്ക് കാണാൻ കഴിയും.

Edit Logo template in Canva
Edit the Logo template in Canva.

ഒരു Logo template തിരഞ്ഞെടുത്തതിന് ശേഷം അതിൽ Text-ഉം Image-ഉം Edit ചെയ്യാൻ പലവിധം Options ലഭ്യമാണ്.

Download Logo file in PNG format
Download Logo file in PNG format.

Edit ചെയ്തതിനു ശേഷം PNG ഫോർമാറ്റിൽ Logo download ചെയ്യുക.

ഇനി ഫേസ്ബുക്കിലേക്ക് തിരിച്ചു പോയി Profile picture അപ്‌ലോഡ് ചെയ്യാം.

Upload Profile Picture on Facebook page
Upload Profile Picture on the Facebook page.

Upload Profile Picture ബട്ടൺ ക്ലിക്ക് ചെയ്യുക. നേരത്തെ നാം Download ചെയ്ത Logo file അപ്‌ലോഡ് ചെയ്യുക.

അടുത്തതായി നമുക്ക് ഫേസ്ബുക് പേജിലേക്കു ഒരു കവർ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. 

തീർച്ചയായും ഒരു പ്രൊഫഷണൽ ഡിസൈനറുടെ സഹായത്തോടെ നമുക്ക് ഒരു കവർ ഫോട്ടോ ഡിസൈൻ ചെയ്തെടുക്കുവാൻ കഴിയും. 

പക്ഷെ അതിനു പണം ചിലവിടേണ്ടതുണ്ട്.

എന്നാൽ നമ്മുടെ ബുസിനെസ്സുമായി ചേർന്ന് നിൽക്കുന്ന ഫ്രീ ഫോട്ടോസ് ഉപയോഗിച്ച് നമുക്ക് കവർ ഫോട്ടോ set ചെയ്യാൻ കഴിയുന്നതാണ്.

ഫ്രീ ഫോട്ടോസ് ലഭിക്കുന്ന ചില വെബ്സൈറ്റ്സ് ചുവടെ ചേർക്കുന്നു.

www.pexels.com 

www.pixabay.com 

www.pexels.com ഉപയോഗിച്ച് എങ്ങനെ നമുക്ക് വേണ്ട ഫോട്ടോസ് Download ചെയ്യാം എന്ന് നോക്കാം.

www.pexels.com സന്ദർശിക്കുക. ഈ ഉദാഹരണത്തിൽ നാം ‘Boutique’ എന്ന് സെർച്ച് ചെയ്യുന്നു.

Boutique – related ആയുള്ള ഫോട്ടോസ് list ചെയ്യപ്പെടുന്നു.

അതിൽനിന്നും ഇഷ്ടപെട്ട ഒരു ഫോട്ടോ സെലക്ട് ചെയ്യാവുന്നതാണ്. ഫേസ്ബുക് കവർ ഫോട്ടോയുടെ width 820 pixels-ഉം height 312 pixels-ഉം ആണ് ഫേസ്ബുക് നിർദേശിക്കുന്നത്. അതിനാൽ കഴിവതും width കൂടുതൽ ഉള്ളതും rectangle shape-ൽ ഉള്ള ഒരു ഫോട്ടോ Download  ചെയ്യുക.

ഇനി Download ചെയ്ത ഫോട്ടോ Canva ഉപയോഗിച്ച് ഫേസ്ബുക് നിർദേശിക്കുന്ന size-ലേക് എങ്ങനെ മാറ്റാം എന്ന് നോക്കാം.

Canva webiste open ചെയ്യുക.

Login ചെയ്യുക 

Search Facebook Cover template in Canva
Search Facebook Cover template in Canva.

Templates ടാബ് സെലക്ട് ചെയ്യുക. ‘Facebook Cover’ എന്ന് സെർച്ച് ചെയ്യുക. ഏതെങ്കിലും template സെലക്ട് ചെയ്യുക 

Upload the image to Canva
Upload the image to Canva.

‘Uploads’ ടാബ് സെലക്ട് ചെയ്യുക. www.pexels.com-ൽ നിന്നും Download ചെയ്ത ഫോട്ടോ അപ്‌ലോഡ് ചെയ്യുക

Select the Elements tab in Canva
Select the Elements tab in Canva.

‘Elements’ ടാബ് സെലക്ട് ചെയ്യുക

Select the first grid shown in the Elements tab
Select the first grid shown in the Elements tab.

‘Grids’ സെക്ഷനിൽ ആദ്യത്തെ Grid തിരഞ്ഞെടുക്കുക

Drag and drop image to the template
Drag and drop the image.

അപ്‌ലോഡ് ചെയ്ത ഫോട്ടോ main window-ലേക്ക് Drag ചെയ്തു Place ചെയ്യുക.

Download the Cover Photo from Canva.
Download the Cover Photo from Canva.

അപ്പോൾ ഫേസ്ബുക് നിർദേശിക്കുന്ന size-ൽ ഉള്ള കവർ ഫോട്ടോ നിങ്ങൾക്കു കിട്ടുന്നു. അവിടെ വെച്ച് തന്നെ നിങ്ങൾക്കു വേണ്ട രീതിയിൽ ഉള്ള Text-ഉം Designs-ഉം add ചെയ്യാൻ സാധിക്കുന്നതാണ്.

Profile pic and Cover photo are added
Profile pic and Cover photo are added. Facebook page is now ready.

ഫേസ്ബുക്കിലേയ്ക് തിരികെ പോയതിനു ശേഷം കവർ ഫോട്ടോ add ചെയ്യുക.

നിങ്ങളുടെ ഫേസ്ബുക് പേജ് ഇപ്പോൾ റെഡി ആയിരിക്കുന്നു.

ഒരു കസ്റ്റമർ നിങ്ങളുടെ ഫേസ്ബുക് പേജ് സന്ദർശിക്കുമ്പോൾ അദ്ദേഹത്തിന് നിങ്ങളെ contact ചെയ്യണമെന്ന് തോന്നുകയാണെങ്കിൽ എങ്ങനെ contact ചെയ്യും?

അതിനായി നമുക്കൊരു  ഒരു ‘Send Message’ ബട്ടൺ create ചെയ്യാവുന്നതാണ്. അതെങ്ങനെയെന്ന് നോക്കാം.

Click Add Button on Facebook page
Click Add Button on Facebook page.

‘+ Add a Button’ ക്ലിക്ക് ചെയ്യുക.

Select Send Message option under Contact You section
Select Send Message option under Contact You section.

Contact You സെക്ഷനിൽ Send Message ഓപ്ഷൻ സെലക്ട് ചെയ്യുക. അതിനു ശേഷം Next ബട്ടൺ ക്ലിക്ക് ചെയ്യുക.

Select Facebook Messenger option
Select Messenger option.

Messenger സെലക്ട് ചെയ്യുക.

Click Finish button
Click the Finish button.

Finish ബട്ടൺ ക്ലിക്ക് ചെയ്യുക.

Send Message button appears on Facebook page
Send Message button appears on the Facebook page.

‘+ Add a Button’ ഉണ്ടായിരുന്ന സ്‌ഥാനത്തു ഇപ്പോൾ ‘Send Message’ കാണുവാൻ സാധിക്കും.

നിങ്ങളുടെ ഫേസ്ബുക് പേജ് സന്ദർശിക്കുന്ന ആർക്കും Send Message ബട്ടൺ ക്ലിക്ക് ചെയ്യുക വഴി നിങ്ങളെ Messenger-ൽ contact ചെയ്യാൻ സാധിക്കും.

This tutorial explains how to create a Facebook page in Malayalam. It is written in a way that it helps beginners to learn how to create a Facebook page from scratch. Business owners can use this tutorial to learn and create a Facebook page for his business without any external help. Digital Marketing students can take their first step towards Facebook Marketing using this tutorial.

Last modified: September 24, 2020

Author

Comments

This information is priceless. When can I find out more?

Write a Reply or Comment

Your email address will not be published.